വളണ്ടിയർ നിയമനം

Share:

മലപ്പുറം : ജല്‍ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി ഒഴൂർ ഗ്രാമപഞ്ചായത്തിൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു. 755 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഐ.ടി.ഐ / ഡിപ്ലോമ (സിവിൽ) അല്ലെങ്കില്‍ തത്തുല്യ/ അധിക യോഗ്യതയുള്ളാർക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയമുള്ളവർക്കും ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണനയുണ്ട്.

താത്പര്യമുള്ളവർ മാർച്ച് 11ന് രാവിലെ 11ന് ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം.

ഫോൺ: 0483 2738566, 8281112185.

Share: