ഉഴിച്ചിൽ/തെറാപ്പിസ്റ്റ് ഒഴിവുകൾ

Share:

തിരുവനന്തപുരം:          ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര-അർദ്ധസർക്കാർ സ്ഥാപനത്തിൻറെ തിരുവനന്തപുരം കേന്ദ്രത്തിൽ  ഉഴിച്ചിൽ/തെറാപ്പിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. പത്താംക്ലാസ് പാസായിരിക്കണം. കൂടാതെ സർട്ടിഫിക്കറ്റ് കോഴ്സും പാസാകണം. തൊക്കനം, പഞ്ചകർമ്മ എന്നിവയിൽ 5 വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗർത്ഥികൾക്ക് മുൻഗണന.

പ്രായപരിധി: 01.04.2023ന് 18-30 നും മദ്ധ്യേ.

പ്രതിദിനം 500 രൂപ വേതനം ലഭിക്കും.

വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ മാർച്ച് 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Share: