ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്: കൂടിക്കാഴ്ച 11 ന്

പാലക്കാട് ചിറ്റൂര്‍ ഗവ. ഐ ടി ഐ യില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന/കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
നിയമനത്തിനായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 11 ന് രാവിലെ 11 ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര മേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നടക്കും.
ഏതെങ്കിലും ട്രേഡില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത.
മണിക്കൂര്‍ അടിസ്ഥാനത്തിലാണ് വേതനം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പും സഹിതം നേരിട്ട് ഹാജരാവണമെന്ന് ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഫോണ്‍: 0495 2371451.




