ഓപ്പറേറ്റര്‍: അപേക്ഷ ക്ഷണിച്ചു

പാലക്കാട് : അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനത്തിലെ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 13 ന് വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.






