ഡ്രൈവര്‍ നിയമനം

പാലക്കാട് : അയിലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിൻറെ ഔദ്യോഗിക വാഹനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു.
അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായം: 19-41 ( നിയമാനുസൃത ഇളവുകള്‍ ബാധകം).
വിദ്യാഭ്യാസ യോഗ്യത: പി എസ് സി/ സര്‍ക്കാരില്‍ നിലവിലുള്ള യോഗ്യത ( എസ് എസ് എല്‍ സി, എല്‍ എം വി ഡ്രൈവിങ് ലൈസന്‍സ്).
പ്രായോഗിക പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 13 ന് വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.






