കേരള കാർഷിക സർവകലാശാലയിൽ അസി. പ്രൊഫസർ

Share:

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

അഗ്രികൾച്ചറൽ വിഭാഗത്തിൽ കോളേജ്‌ ഓഫ്‌ കോ–- ഓപറേഷൻ, ബാങ്കിങ്‌ ആൻഡ്‌ മാനേജ്‌മെന്റിൽ കോ ഓപറേറ്റീവ്‌ മാനേജ്‌മെന്റ്‌ 2,
റൂറൽ മാർക്കറ്റിങ്‌ മാനേജ്‌മെന്റ്‌ 2,
ബാങ്കിങ്‌ ആൻഡ്‌ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ 2,
ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌ 2,
അഗ്രികൾച്ചറൽ എൻജിനിയറിങ്‌ വിഭാഗത്തിൽ ഫാം മെഷിനറി ആൻഡ്‌ പവർ എൻജിനിയറിങ്‌ 2,
സോയിൽ ആൻഡ്‌ വാട്ടർ കൺസർവേഷൻ എൻജിനിയറിങ്‌ ,
ഇറിഗേഷൻ ആൻഡ്‌ ഡ്രൈയിനേജ്‌ എൻജിനിയറിങ്‌,
പ്രോസസിങ്‌ ആൻഡ്‌ ഫുഡ്‌ എൻജിനിയറിങ്‌,
മെക്കാനിക്കൽ എൻജിനിയറിങ്‌, ഇലക്ട്രിക്കൽ എൻജിനിയറിങ്‌ ഓരോന്നുവീതവും
ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ രണ്ട്‌ ഒഴിവുമാണുള്ളത്‌.

യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ കേരള കാർഷിക സർവകലാശാല അംഗീകരിച്ച ബിരുദം/കേരള കാർഷിക സർവകലാശാല അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനിയറിങിലുള്ള ബിരുദം, കേരള കാർഷിക സർവകലാശാല അംഗീകരിച്ച 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, NET/SLET/SET. പിഎച്ച്‌ഡിയുള്ളവർക്ക്‌ നെറ്റ്‌, എസ്‌എൽഇടി, സെറ്റ്‌ യോഗ്യതകൾ ബാധകമല്ല.

മലയാളം എഴുതാനും വായിക്കാനും അറിയണം.
ഉയർന്ന പ്രായം 40. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.

അപേക്ഷാഫോറവും വിശദവിവരവും www.kau.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷാഫീസ്‌ 2000 രൂപ.
അപേക്ഷിക്കേണ്ട വിലാസം ‘The Registrar, Kerala Agricultural University, Vellanikkara, KAU P.O., Thrissur – 680 656. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്‌തികയുടെ പേര്‌ എഴുതണം.

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റായി അഗ്രോണമി 2, മൈക്രോബയോളജി, പ്ലാന്റ്‌ ബ്രീഡിങ്‌ ആൻഡ്‌ ജനിറ്റിക്‌സ്‌, സോയിൽ സയൻസ്‌ ആൻഡ്‌ അഗ്രികൾച്ചറൽ കെമിസ്‌ട്രി ഓരൊന്നുവീതമാണ്‌ ഒഴിവ്‌.
ഉയർന്ന പ്രായപരിധി 45. അഗ്രികൾച്ചർ വിഭാഗത്തിൽ അഗ്രികൾച്ചർ എന്റോമോളജിയിൽ ഒരൊഴിവ്‌. എസ്‌ഐയുസി–-(നാടാർ) വിഭാഗക്കാരാണ്‌ അപേക്ഷിക്കേണ്ടത്‌. ഉയർന്ന പ്രായം 43.
വിശദവിവരം www.kau.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 31 വൈകിട്ട്‌ നാല്‌.

Share: