അഡ്വാൻസ്‌ഡ്‌ സിസ്‌റ്റംസ്‌ ലബോറട്ടറിയിൽ അപ്രൻറിസ്‌

Share:

ഹൈദരാബാദ് : എ പി ജെ അബ്ദുൽകലാം മിസൈൽ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്‌ഡ്‌ സിസ്‌റ്റംസ്‌ ലബോറട്ടറി അപ്രന്റിസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത് .

ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ 20,
ടെക്‌നീഷ്യൻ അപ്രന്റിസ്‌(ഡിപ്ലോമ) 20,
ട്രേഡ്‌ അപ്രന്റിസ്‌ 20
എന്നിങ്ങനെയാണ്‌ ഒഴിവുകൾ.
എൻജിനിയറിങ്‌ ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഡിപ്ലോമയുള്ളവർ www.mhrdnats.gov.in എന്ന വെബ്‌സൈറ്റ്‌ലും ഐടിഐക്കാർ www.ncvtmis.gov.in ലും രജിസ്‌റ്റർ ചെയ്യണം.
പൂരിപ്പിച്ച അപേക്ഷ, Director, Advanced Systems Laboratory, Dr. A P J Abdul Kalam Missile Complex, Defence Research and development Organisation, Kanchanbagh P O, Hyderbad 500058 എന്ന വിലാസത്തിൽ അയക്കണം. അയക്കുന്ന കവറിനുപുറത്ത്‌ അപ്രൻറിസ്‌ഷിപ്പിനുള്ള അപേക്ഷയെന്ന്‌ രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാർച്ച്‌ 27.

Share: