അപ്രൻറിസ്‌ : 182 ഒഴിവുകൾ

Share:

പാട്യാല: ഇന്ത്യൻ റെയിൽവേയുടെ കീഴിൽ പാട്യാലയിൽ പ്രവർത്തിക്കുന്ന ഡീസൽ ലോക്കോ മോഡണൈസേഷൻ വർക്‌സ്, അപ്രൻറി സ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 182 ഒഴിവുകളാണുള്ളത്.
ഇലക്ട്രീഷ്യൻ 70, മെക്കാനിക്‌(ഡീസൽ) 20, മെഷീനിസ്‌റ്റ്‌ 32, ഫിറ്റർ 23, വെൽഡർ 17 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.
യോഗ്യത: സയൻസ്‌ ഒരു വിഷയമായി പ്ലസ്‌ടു ജയിക്കണം. ഗണിതം പഠിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. ഹിന്ദി അറിയുന്നത്‌ അഭിലഷണീയം.
പ്രായം 15–-24 വയസ്
വിശദവിവരത്തിനും അപേക്ഷിക്കാനുമായി dmw.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകർ www.apprenticeship.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യണം.
അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി: മാർച്ച്‌ 26.

Share: