അ​പ്ര​ന്‍റി​സ്ഷിപ് : 1173 ഒഴിവുകൾ

Share:

ഇ​ൻ​ഫോ​പാ​ർ​ക്ക്, ടെ​ക്നോ​പാ​ർ​ക്ക്, വി​എ​സ്എ​സ്‌​സി, എ​ൽ​പി​എ​സ്‌​സി, ഫാ​ക്ട്, കെ​എ​സ്ഇ​ബി, തു​ട​ങ്ങി​ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ/ പൊ​തു​മേ​ഖ​ല/ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അവസരം. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1173 ഒ​ഴി​വു​കളാണുള്ളത്.

എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ അ​പ്ര​ന്‍റി​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്, സം​സ്ഥാ​ന സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു​കീ​ഴി​ലു​ള്ള ക​ള​മ​ശേ​രി സൂ​പ്പ​ർ​വൈ​സ​റി ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​കീ​ഴി​ലു​ള്ള ചെ​ന്നൈ​യി​ലെ ദ​ക്ഷി​ണ​മേ​ഖ​ലാ ബോ​ർ​ഡ് ഓ​ഫ് അ​പ്ര​ന്‍റി​സ്ഷി​പ്പ് ട്രെ​യി​നിം​ഗും സം​യു​ക്ത​മാ​യാ​ണ്. അ​ഭി​മ​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

യോ​ഗ്യ​ത: എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ നേ​ടി മൂ​ന്നു​വ​ർ​ഷം ക​ഴി​യാ​ത്ത​വ​രാ​യി​രി​ക്ക​ണം. അ​പ്ര​ന്‍റി​സ് ആ​ക്ട് പ്ര​കാ​രം പ​രി​ശീ​ല​നം നേ​ടി​യ​വ​ർ ആ​യി​രി​ക്ക​രു​ത്. എ​ല്ലാ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

അ​ഭി​മു​ഖം: ന​വം​ബ​ർ 19 രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ.

സ്ഥ​ലം: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ്, ക​ള​മ​ശേ​രി

ഫോ​ൺ: 0484 2556530.

അ​ഭി​മു​ഖ തീ​യ​തി​ക്കു മു​ന്പാ​യി എസ് ഡി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷാ ഫോം ​എസ് ഡി സെ​ന്‍റ​ർ വെ​ബ്സൈ​റ്റി​ൽ ( www.sdcentre.org  )ല​ഭി​ക്കും.
ബോ​ർ​ഡ് ഓ​ഫ് അ​പ്ര​ന്‍റി​സ്ഷി​പ്പ് ട്രെ​യി​നിം​ഗി​ന്‍റെ നാ​ഷ​ണ​ൽ വെ​ബ് പോ​ർ​ട്ട​ലി​ൽ ( www.mhrd.nats.gov.in ) ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
വെ​ബ്സൈ​റ്റ്:  www.boat-srp.com 

എ​സ്‌​സി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ-​മെ​യി​ൽ മു​ഖേ​ന ല​ഭി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും (മൂ​ന്നു പ​ക​ർ​പ്പു​ക​ൾ ക​രു​ത​ണം) സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് പങ്കെടുക്കാം.

Share: