പ്രധാനമന്ത്രി നാഷണല്‍ അപ്രൻറിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു

Share:

കോഴിക്കോട് : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പും ചേര്‍ന്ന് കോഴിക്കോട് ആര്‍ ഐ സെൻററി ൻറെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രൻറിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു.

കാരന്തൂര്‍ മര്‍ക്കസ് പ്രൈവറ്റ് ഐ.ടി.ഐയില്‍ ഡിസംബര്‍ 12നാണ് മേള. ഗവണ്‍മെന്റ്/പ്രൈവറ്റ്/ഐ.ടി.ഐ യോഗ്യയതയുള്ള എല്ലാ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം. ട്രെയിനികള്‍ അപ്രൻറിസ്ഷിപ്പ് ട്രെയിനിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് ആർ ഐ.സെൻററുമായി ബന്ധപ്പെടുക.

ഫോണ്‍-0495 2370289, 8075604070.

Share: