ഡി.ആര്‍.ഡി.ഒയില്‍ അപ്രെൻറിസ് ഒഴിവുകൾ

Share:

ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെൻറ് ഓര്‍ഗനൈസേഷൻറെ (ഡി.ആര്‍.ഡി.ഒ) ചുമതലയിലുള്ള കോംബാറ്റ് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെൻറ് എസ്റ്റാബ്ലിഷ്‌മെൻറില്‍ അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 116 ഒഴിവുകളാണുള്ളത്.

ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെഷീനിസ്റ്റ്, ഡ്രോട്ട്‌സ്മാന്‍, ഇലക്ട്രോണിക്‌സ്, കാര്‍പെൻറര്‍, മെക്കാനിക് , പെയിൻറര്‍, പ്ലംബര്‍, ടര്‍ണര്‍, വെല്‍ഡര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് , തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 18-27വയസ്
സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

drdo.gov.in, rac.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
അവസാന ദിവസം: ഏപ്രില്‍ 03
കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Share: