ഇൻറ​ഗ്രൽ കോച്ച് ഫാക്ടറി: 782 അപ്രൻറിസ് ഒഴിവുകൾ

Share:

ചെന്നൈ:  ഇൻറ​ഗ്രൽ കോച്ച് ഫാക്ടറിയിലെ അപ്രൻറിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

തമിഴ് നാട്ടിൽ താമസിക്കുന്നവർക്ക് മാത്രമാണ് അവസരം.

കാർപ്പെൻറർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിസ്റ്റ്, പെയിൻറർ, വെൽഡർ എന്നീ ട്രേഡുകളിലായി   782 അപ്രൻ്റീസ് ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ആകെ ഒഴിവുകൾ :  782
പ്രായം:  15 വയസിനും 24 വയസിനും ഇടയിൽ

താൽപ്പര്യമുള്ളവർക്ക്  ഒക്ടോബർ 26ന് വൈകുന്നേരം 5.30 വരെ അപേക്ഷിക്കാം.

ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കാനായി www.pb.icf.gov.in സന്ദർശിക്കുക

Share: