അതിഥി അധ്യാപക ഒഴിവ്

തൃശൂർ : പുല്ലുറ്റ് കെ കെ ടി എം സർക്കാർ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്.
കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ സെപ്റ്റംബർ 11 ന് രാവിലെ 11 ന് അഭിമുഖത്തിന് പങ്കെടുക്കാം.
വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
ഫോൺ : 0487 2802213





