കേരള സെൻട്രൽ സര്‍വകലാശാലയിലും നുവാല്‍സിലും അധ്യാപക ഒഴിവ്

Share:

കാസര്‍കോടുള്ള കേരള സെൻട്രൽ സര്‍വകലാശാല ഒരു അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

സോഷ്യല്‍ വര്‍ക്ക്-1 (ജനറല്‍)
യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും നെറ്റും.
വിശദവിവരങ്ങള്‍ www.cukerala.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാമാതൃക – പൂരിപ്പിച്ച് അനുബന്ധരേഖകളുമായി In-Charge Recruitment Cell, Central University of Kerala, Tejaswini Hills, P.O.Periya, Kasaragod 671 320 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 9.

നുവാല്‍സില്‍ ഒഴിവ്

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തപാല്‍ വഴി അപേക്ഷിക്കണം.
വിഷയം: നിയമം
ഒഴിവുകളുടെ എണ്ണം: 2 (ജനറല്‍-1, ഈഴവ-1)
യോഗ്യത: ബന്ധപ്പെട്ട വിഷ യത്തില്‍ ബിരുദാനന്തരബിരുദവും നെറ്റും.

വിശദവിവരങ്ങള്‍ക്കായി www.nuals.ac.in എന്ന വെബ്‌സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20

Share: