ഓൺലൈൻ പഠനം : വിജയം വിരൽത്തുമ്പിൽ

Share:

ഇ–ലേണിങ്ങിനെക്കുറിച്ചു കേൾക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങൾ ആകുന്നന്നെങ്കിലും കേരളത്തിൽ അതേക്കുറിച്ചു ഗൗരവപൂർവ്വം ചിന്തിക്കാൻ തുടങ്ങിയത് കോവിഡ്–19 വ്യാപകമായതോടുകൂടിയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്നപ്പോൾ മിക്ക ഇ–ലേണിങ് പ്ലാറ്റ്ഫോമുകളും സൗജന്യ സേവനം വിദ്യാർഥികൾക്ക് നൽകിത്തുടങ്ങി. കൊറോണ വൈറസ് ബാധയെത്തുടർന്ന് സ്കൂളുകൾ പൂട്ടിയതോടെ ഇ ലേർണിംഗ് സൗകര്യം കേരളത്തിലും വ്യാപകമായി ഉപയോഗിച്ച് തുടങ്ങി.

ലോകം മുഴുവനും കോവിഡ്–19 രോഗ ഭീഷണിവ്യാപിക്കുമ്പോൾ ക്ലാസ്മുറികൾ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ സ്ക്രീനിലേക്കു ചുരുങ്ങുകയാണ്. സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ക്ലാസ്മുറികൾ അടച്ചിട്ട് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകിത്തുടങ്ങി.

കുട്ടികളുടെ അഭിരുചി കണ്ടെത്തി അത് അവർക്ക് ചേരുന്നതാണോ എന്ന് സ്വയം തിരിച്ചറിയാനും ധാരാളം ഹൃസ്വ കാല കോഴ്സുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇതിനായി അധികം സമയം ചെലവഴിക്കേണ്ടതില്ല എന്നതാണ് ഇത്തരം കോഴ്സുകളുടെ സവിശേഷത.
60 മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള കോഴ്സുകൾ ഇന്ന് ഇൻ്റർനെറ്റിൽ ലഭ്യമാണ്. ഇത്തരത്തിൽ ഒന്നോ,രണ്ടോ കോഴ്സുകൾ ചെയ്താൽ അഭിരുചി കണ്ടെത്തി തങ്ങൾക്ക് യോജിച്ച മേഖലകൾ കണ്ടെത്താൻ കുട്ടികൾക്ക് സാധിക്കും. പ്ലസ്ടു കാലഘട്ടത്തിൽ തന്നെ അനുയോജ്യമായ മേഖല കണ്ടെത്തിയാൽ കുട്ടികളുടെ മുന്നോട്ടുള്ള യാത്ര വളരെ എളുപ്പമായിരിക്കും.

ലോകത്താര്‍ക്കും എവിടെയിരുന്നും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്‌സുകള്‍ ആണ് ‘മൂക്’ ( എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍’.

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ രാജ്യം അടച്ചിട്ട് എല്ലാവരും വീട്ടിലരിക്കുന്ന ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ജീവിതത്തിന്റെ സര്‍വമേഖലകളിലുള്ളവര്‍ക്കും വിവിധ ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കാനും അവയെക്കുറിച്ചറിയാനും താല്‍പര്യമുണ്ട്. ലോകോത്തര സര്‍വകലാശാല മുതല്‍ പ്രദേശിക പഠന കേന്ദ്രങ്ങള്‍വരെ ‘മൂക്’ കോഴ്സുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അന്താരാര്‍ഷ്ട്ര– ദേശീയ തലത്തില്‍ ഫീസ് ഇടാക്കിയും സൗജന്യമായും പഠിപ്പിക്കുന്ന മൂക് കോഴ്സുകള്‍ ധാരളമുണ്ട്. ഇന്ത്യയില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന് ചുക്കാന്‍ പിടിക്കുന്ന യുജിസി, സാങ്കേതിക വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന എഐസിടിഇ, ഓപ്പണ്‍ സര്‍വകലാശാലകള്‍, കേന്ദ്ര– സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രവേശന പരീക്ഷാ ഏജന്‍സികള്‍ എന്നിവ മൂക് കോഴ്സുകളും നിലവില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോഴ്സുകളില്‍ തുടര്‍പഠനത്തിനുള്ള പഠന വിഭവങ്ങള്‍ ഒരുക്കിയുള്ള ഓണ്‍ലൈന്‍ കോഴ്സുകളും വിഭാവനം ചെയ്യുന്നു. വിവിധ അക്കാദമികള്‍ യൂ ട്യുബിലും പഠനവിഭവങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മത്സര പരീക്ഷകൾക്ക് പഠിക്കുന്നതിനും മാതൃകാ പരീക്ഷ പരിശീലിക്കുന്നതിനും www.careermagazine.in പോലുള്ള സൗകര്യങ്ങളുമുണ്ട്.

മൂക്, ഓണ്‍ലൈന്‍ പഠന വിഭവങ്ങള്‍ ലഭ്യമാകുന്ന വെബ്സൈറ്റുകളില്‍ പ്രധാനപ്പെട്ടവ ചുവടെ:

1. സ്വയം-: https://swayam.gov.in
2. യു ജി സി. പി ജി മൂക്സ്: http://ugcmoocs.inflibnet.ac.in
3. ഇ -പി ജി പാഠശാല: epgp.inflibnet.ac.in
4. സി.ഇ.എസ്‌ : http://cec.nic.in)
5. സ്വയം പ്രഭ: https://www.swayamprabha.gov.in)
6. സി ഇ സി––യു ജി സി യുട്യൂബ് ചാനല്‍:https://www.youtube.com
7. ദേശീയ ഡിജിറ്റല്‍ ലൈബ്രറി: https://ndl.iitkgp.ac.in
8. ശോധ്ഗംഗാ: https://shodhganga.inflibnet.ac.in
9. ഇ-ശോധ് സിന്ധു: https://ess.inflibnet.ac.in
10. വിദ്വാന്‍: https://vidwan.inflibnet.ac.in
11. ഇഗ്‌നോ: http://www.ignou.ac.in
12. സമഗ്ര: https://samagra.kite.kerala.gov.in
13. വീഡിയോ കോഴ്‌സ്‌: https://www.udemy.com
14. ഉഡാസിറ്റി: https://www.udacity.com
15. ഇഡിഎക്‌സ്‌: http://www.edx.org
16. കോഴ്‌സെറ: https://www.coursera.org
17. എലിസൺ: https://alison.com
18. അക്കൗണ്ടിങ്‌: .https://www.learnaccountingforfree.com
19. എംആർയു: https://mru.org
20. കോഡ്‌ അക്കാദമി: https://www.codecademy.com
21. ഫ്യൂച്ചർ ലേൺ: https://www.futurelearn.com
22 ലിൻഡാ: https://www.lynda.com
23. ഖാൻ അക്കാദമി: https://www.khanacademy.org
24. ഗ്രജ്വേറ്റ്‌ ഗുരു: https://graduateguru.in
25. സ്‌കിൽ ഷെയർ: https://www.skillshare.com

Share: