ബ്ലോക്ക് ടെക്നോളജി മാനേജർ

Share:

എറണാകുളം : കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയിൽ ബ്ലോക്ക് ടെക്നോളജി മാനേജർ അടക്കമുള്ള ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

നവംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലുള്ള ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ വച്ചാണ് ഇന്റർവ്യൂ. അഗ്രികൾച്ചർ, ഡയറി, വെറ്റിനറി, ഫിഷറീസ്, അഗ്രികൾച്ചറൽ എൻജിനീയറിംഗ് മേഖലകളിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ മേഖലകളിൽ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന.

കരാറടിസ്ഥാനത്തിലുള്ള നിയമനത്തിൽ പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻറർവ്യൂവിന് എത്തേണ്ടതാണ്.

Share: