നിരവധി ഒഴിവുകൾ

Share:

കാക്കനാട്: എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് ടീച്ചർ (സ്ത്രീകൾ), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ട്രെയിനി ഓപ്പറേറ്റർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഫാക്കൽറ്റി പാർട്ട് ടൈം / ഫുൾ ടൈം, ഡിസ്ട്രിക്ട് കോർഡിനേറ്റേഴ്സ് (പാർട്ട് ടൈം / ഫുൾ ടൈം), ഏജൻസി ലീഡർ തുടങ്ങിയ ഒഴിവുകളിലേക്ക് 31/10/2019 ൽ അഭിമുഖം നടത്തുന്നു.

യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം (സയൻസ്, കണക്ക്, സാങ്കേതിക വിദ്യാഭ്യാസം എന്നിവർക്ക് പ്രത്യേക ഒഴിവുകൾ).

പ്രായം: 18-35. താത്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഒക്ടോബർ 31 ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 0484-2422452 / 2427494 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Share: