ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

പാലക്കാട് :കുഴല്‍മന്ദം ഐ.ടി.ഐയില്‍ ആര്‍.എ.സി.ടി, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ നിയമനം.

ആര്‍.എ.സി.ടിയില്‍ ഡിപ്ലോമ/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എന്‍.സി.വി.ടി ഇന്‍ ആര്‍.എ.സി.ടിയില്‍ മൂന്ന് വര്‍ഷ പ്രവര്‍ത്തിപരിചയമാണ് യോഗ്യത.

എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡിന് (പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തത്) എം.ബി.എ/ബി.ബി.എ രണ്ട് വര്‍ഷ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്സ് എന്നീ ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയമോ ആണ് യോഗ്യത.

യോഗ്യരായവര്‍ ഒക്ടോബര്‍ 17 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 04922295888

Share: