ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

Share:

തിരുഃ ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള CHNM ട്രേഡിൽ EWS വിഭാഗത്തിനായും വെൽഡർ ട്രേഡിൽ ലാറ്റിൻ കത്തോലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ഒകടോബർ 26 നു നടക്കും.
ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡുകളിലെ NTCയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ – 0470 2622391.

Share: