ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: താത്കാലിക ഒഴിവ്

Share:

എറണാകുളം : കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസില്‍ പ്രവര്‍‌ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം, കളമശ്ശേരി (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ് സെക്ഷനില്‍ ആട്ടോ കാഡ്-2ഡി, 3ഡി, 3ഡിഎസ് മാക്സ് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി ഈഴവ/തീയ്യ/ബില്ല(E/B/T) വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ളോമ/ഡിഗ്രിയും, ആട്ടോകാഡില്‍ 3 വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.
മണിക്കൂറിന് 240/- രൂപാ നിരക്കില്‍ പരമാവധി 24000/- രൂപയാണ് പ്രതിമാസം ലഭിക്കുന്നത്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 03/02/2023 രാവിലെ 10.30 മണിക്ക് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. സംവരണവിഭാഗത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്.
ഫോണ്‍ നമ്പര്‍- 8089789828,0484-2557275.

Share: