ഹിന്ദി അധ്യാപക ഒഴിവ്

Share:

കോട്ടയം ജില്ലയിലെ ഒരു മാനേജ്മെൻറ് സ്ഥാപനത്തിലേക്ക് എച്ച്എസ്എസ്ടി ഹിന്ദി തസ്തികയിൽ കാഴ്ചവൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
യോഗ്യത : എംഎ ഹിന്ദി, ബിഎഡ്, സെറ്റ് അല്ലെങ്കിൽ തതുല്യം.
ശമ്പള സ്കെയിൽ : 55200-1,15,300.

പ്രായം 2023 ജനുവരി 1ന് 40 വയസ്സ് കവിയാൻ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 3ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻഒസി ഹാജരാക്കേണ്ടതാണ്.

Share: