ഹിന്ദി അധ്യാപക കൂടിക്കാഴ്ച 21 ന്

Share:

കോഴിക്കോട് : മലാപ്പറമ്പ് ഗവ: വനിതാ പോളിടെക്നിക് കോളേജില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച നവംബർ 21 ന് രാവിലെ 10 മണിക്ക് ഒഫീസില്‍ നടത്തും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ളവര്‍ക്ക് പങ്കെടുക്കാം.

മേല്‍ പറഞ്ഞ യോഗ്യതയുടെ അഭാവത്തില്‍ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 0495 2370714.

Share: