ഫെസിലിറ്റേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ കൃഷിവകുപ്പിന്റെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.
ബി.എസ്.സി/ബി.ടെക് (അഗ്രികള്‍ച്ചര്‍) ബിരുദം, മൂന്ന് വര്‍ഷം പ്രവര്‍ത്തിപരിചയത്തോടെ അഗ്രികള്‍ച്ചറല്‍ സയന്‍സ്/ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ,  അഞ്ച് വര്‍ഷം പ്രവര്‍ത്തിപരിചയത്തോടെ വി.എച്ച്.എസ്.സി അഗ്രികള്‍ച്ചര്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
കൃഷി ഓഫീസര്‍/ കൃഷി അസിസ്റ്റന്റ് തസ്തികകളില്‍ വിരമിച്ചവര്‍ക്കും പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരകണം.
താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി 18 രാവിലെ 10ന് നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
Share: