കൂടിക്കാഴ്ച: 18 ന്

തൃശൂർ : കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ പദ്ധതി നടപ്പിലാക്കലുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ മാസ വേതന (കരാർ) അടിസ്ഥാനത്തിൽ ഒരു ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 18 ന് കൂടിക്കാഴ്ച നടത്തും.
യോഗ്യത: ബി.എസ്.സി അഗ്രികൾച്ചർ (ഫസ്റ്റ് ക്ലാസ്) / എം.എസ്.സി കെമിസ്ട്രി .
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ജൂലൈ 18 രാവിലെ 10 ന് കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in






