അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

Share:

കൊല്ലം : സി-ഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടൂ വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.
പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിംഗ്, റോബോട്ടിക്‌സ് വീഡിയോ സര്‍വൈലന്‍സ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, വൈബ്രൻറ് ഐടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻറ്ലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ഓഗ്മെൻറ്ഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെൻറ് എന്നിവയിലും പരിശീലനം നല്‍കും.

വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സി-ഡിറ്റിൻറെ അംഗീകൃത കേന്ദ്രങ്ങള്‍ വഴിയാണ് പരിശീലനം.

ക്ലാസ്സുകള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങി മെയ് 31നു അവസാനിക്കും.

പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ്ബുക്കും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. മികവുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡുമുണ്ട്. bit.ly/48Goc0z ലിങ്കുവഴി രജിസ്‌ട്രേഷന്‍ ചെയ്യാം.
വിശദ വിവരങ്ങള്‍ക്ക് – www.tet.cdit.org

ഫോണ്‍ – 0471 2380910,2380912.

Share: