വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും കംപ്യൂട്ടര്‍ പരിശീലനം

Share:

എറണാകുളം : വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമുള്ള പുനരധിവാസ തൊഴില്‍ പരിശീലന പദ്ധതിപ്രകാരം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്തഭടന്മാര്‍/ വിധവകള്‍/ ആശ്രിതര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍ 0484 2422239.

Share: