ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

Share:

തിരുവനന്തപുരം: പരീക്ഷാഭവനിൽ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് & മലയാളം.

അപേക്ഷ, പൂർണ്ണമായ ബയോഡേറ്റാ സഹിതം, ജനുവരി 21 ന് മുമ്പ് ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് keralapareekshabhavan.in

Share: