ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾ

Share:

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലെ സി.ഡി.റ്റി.പി സ്‌കീം പ്രകാരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ വിവിധ കോഴ്‌സുകൾആരംഭിക്കുന്നു.

പട്ടികജാതി/ പട്ടികവർഗ്ഗത്തിൽപ്പെട്ടവർ, പിന്നാക്ക സമുദായത്തിൽപ്പെട്ടവർ, സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ, ഭിന്നശേഷിക്കാർ, സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവർ, ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ, അടിസ്ഥാനസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർ തുടങ്ങിയവർക്കായി അനൗപചാരിക നൈപുണ്യവികസന പരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിൻ റെ ഭാഗമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ എന്നീ കോഴ്‌സുകൾ ഒക്‌ടോബർ ആദ്യവാരം പോളിടെക്‌നിക്കിൽ ആരംഭിക്കുന്നു. ഈ സൗജന്യ കോഴ്‌സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പോളിടെക്‌നിക്‌ കോളേജിലെ സി.ഡി.റ്റി.പി ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം.

വെഞ്ഞാറമൂട്‌ സമന്വയ സാംസ്‌കാരിക കേന്ദ്രം & ലൈബ്രറി, ശ്രീവരാഹം വനിതസമിതി, സൗത്ത്‌ ഫോർട്ട്, ചിറ്റിയൂർക്കോട് അങ്കൻവാടി മലയിൻകീഴ്, സന്ദീപനി സേവാ ട്രസ്റ്റ് കുളത്തറ, കാലടി, നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി, പറണ്ടോട്, ശ്രദ്ധ ചാരിറ്റബിൾ സൊസൈറ്റി ഫോർ മെന്റലി ചലഞ്ച്ഡ്, വെസ്റ്റ്‌ ഫോർട്ട്, നിലമേൽ എസ്‌.സി കോളനി ചെറുകോട്, വിളപ്പിൽ, ലക്ഷ്മി എൻ മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ എംപവർമെന്റ്, മുടവൻമുകൾ, സ്ത്രീശക്തി മഹിളാ സമാജം എടശ്ശേരി ചെല്ലാംകോട്, നെടുമങ്ങാട്, ആര്യനാട് ഗ്രാമപഞ്ചായത്ത്‌ സ്‌കിൽ ഡവലപ്പ്‌മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ്‌ സൊസൈറ്റി, ആര്യനാട് എന്നീ എക്സ്റ്റൻഷൻ സെൻറെറുകളിൽ വിവിധ കോഴ്‌സുകൾ ഇതോടൊപ്പം ആരംഭിക്കുന്നു.

കൂടുതൽ വിവരങ്ങളും അപേക്ഷഫോറവും അതാത് എക്സ്റ്റൻഷൻ സെന്ററുകളിൽ ലഭ്യമാണ്.

Share: