വെറ്ററിനറി ഡോക്ടര്‍ , ഡോഗ് ക്യാച്ചേഴ്‌സ്‌

Share:

കൊല്ലം :ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തെരുവ്‌നായ് പ്രതിരോധകുത്തിവപ്പ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെയും ഡോഗ് ക്യാച്ചേഴ്‌സ്‌നെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത : ഡോക്ടര്‍- ബി വി എസ് സി ആന്‍ഡ് എ എച്ച് രജിസ്‌ട്രേഷന്‍.
പ്രായം: 60 വയസ്സ് വരെ.
ഡോഗ് ക്യാച്ചേഴ്‌സ് : വാക്‌സിനേഷന്‍ നല്‍കുന്നതിനായി തെരുവുനായ്ക്കളെ പിടിക്കുക വാക്‌സിന്‍ എടുത്തതിനുശേഷം നായ്ക്കളെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുപോയി തിരികെ വിടുക എന്നീ പ്രവര്‍ത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. രേഖകളുമായി സെപ്റ്റംബര്‍ 12 രാവിലെ 10.30ന് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പരിചയ സമ്പന്നര്‍ക്ക് മുന്‍ഗണന.

ഫോണ്‍ 0474 2793464.

Share: