സ്‌കോള്‍ കേരളയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അവസരം

Share:

സ്‌കോള്‍ കേരള മുഖേന 2017-19 ബാച്ചിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്ത എന്‍.ഐ.ഒ.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പ്രത്യേക അവസരം നല്‍കുന്നു.

നേരത്തേ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പട്ടികയും മാര്‍ഗനിര്‍ദ്ദേശങ്ങളും www.scolekerala.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ഫെബ്രുവരി 19, 20, 21 തീയതികളില്‍ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടാം. വിശദവിവരങ്ങള്‍ക്ക് 0471 – 2342950, 2342369.

Share: