ഓവര്‍സിയര്‍ നിയമനം

Share:

പട്ടികവര്‍ഗ്ഗ വികസനവകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന വിവിധ പദ്ധതിയുടെ സമയബന്ധിത പൂര്‍ത്തീകരണത്തിനായി ഒരു ഓവര്‍സിയറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് പാസ്സായിട്ടുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 21 ന് 11.00 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255466.

Share: