കെ മാറ്റ് കേരള: 2019 ജനുവരി 31 വരെ അപേക്ഷിക്കാം

Share:

കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള പരീക്ഷ ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 31 വൈകുന്നേരം 5 മണി.

അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

സംശയനിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും: 0471-2335133, 8547255133.

Tagskmat
Share: