റിസർച്ച് ഫെല്ലോ , പ്രോജക്ട് ഫെല്ലോ നിയമനം

Share:

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിൽ പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ താൽകാലിക നിയമനം. ജൂലൈ 22, 23, 24 തീയതികളിൽ വാക് ഇൻ ഇൻറർവ്യൂ നടത്തും.

ബേർഡ് ഹസാർഡ്‌സ് ടു എയർക്രാഫ്റ്റ് ഇൻ തിരുവനന്തപുരം എയർപോർട്ടിൽ ഒരു പ്രോജക്ട് ഫെല്ലോ നിയമനത്തിന് 22ന് രാവിലെ പത്തിനും പാർട്ടിസിപ്പേറ്ററി എൻ.ടി.എഫ്.പി യീൽഡിംഗ് മെഡിസിനൽ പ്ലാന്റ് റിസോഴ്‌സ് എൻഹാൻസ്‌മെന്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ നിയമനത്തിന് 23ന് രാവിലെ പത്തിനും ഇന്റർവ്യൂ നടക്കും.
ഡെവലപ്പിങ്ങ് ലോങ്ങ്-ടേം മോണിറ്ററിംഗ് ടൂൾസ് ആന്റ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്‌ളിക്റ്റ് ഇൻ കേരള-ഫേസ് 1 ൽ രണ്ടു പ്രോജക്ട് ഫെല്ലോ നിയമനത്തിന് 24ന് രാവിലെ പത്തിനും ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ അതത് ദിവസം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഹാജരാകണം.

വിശദ വിവരങ്ങൾക്ക് www.kfri.res.in

Share: