ഇൻഡോ -തിബറ്റൻ ബോർഡർ പോലീസിൽ 88 ഒഴിവുകൾ

Share:

ഇൻഡോ -തിബറ്റൻ ബോർഡ് പോലീസ് ഫോഴ്സിലെ (ITBP) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. സ്പെഷ്യലിസ്റ്റ് ഡോക്ടർ, ജി.ഡി.എം.ഒ തസ്തികകളിലാണ് ഒഴിവുകൾ.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2021 മേയ് 10നും മേയ് 17നും വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തിയാണ് തെരെഞ്ഞെടുപ്പ്.
ആകെ ഒഴിവുകൾ: 88

സ്പെഷ്യലിസ്റ്റ്- 11, ജി.ഡി.എം.ഒ- 77 എന്നിങ്ങനെയാണ് ഒഴിവുകൾ. 1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ടിന്റ മൂന്നാം പട്ടികയിലെ ഒന്നാമത്തെ/ രണ്ടാമത്തെ/ പാർട്ട് രണ്ടിൽ ഉൾപ്പടുന്ന അംഗീകൃത മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇരു തസ്തികകളിലേക്കും അപേക്ഷിക്കാം. നിശ്ചിത സ്പെഷ്യലൈസേഷനിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയുണ്ടായിരിക്കണം.

മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം . അതല്ലെങ്കിൽ സ്ഥിരമായുള്ള നിയമനം നടക്കുന്നതു വരെ. അല്ലെങ്കിൽ പ്രായം 70 വയസ് തികയുന്നതു വരെ.

സ്പെഷ്യലിസ്റ്റ് തസ്തികയ്ക്ക് 85,000 രൂപയും ജി.ഡി.എം.ഒ തസ്തികയ്ക്ക് 75,000 രൂപയുമാണ് മാസശമ്പളം.

കൂടുതൽ വിവരങ്ങൾ https://itbpolice.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: