എൻ.എസ്.എസ് ഓഫീസർ നിയമനം: അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Share:

സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറെ ഡെപ്യൂട്ടേഷൻ നിയമനത്തിന് യൂണിവേഴ്‌സിറ്റികളിലെയോ, യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെയോ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകളിലെയും, കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റുകളുടെ ചുമതല ഇവരിലായിരിക്കും.
അപേക്ഷ, ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് , പ്രിൻസിപ്പലിന്റെ ആമുഖ കത്ത് എന്നിവ സഹിതം ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ്, വികാസ് ഭവൻ, ആറാംനില, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം.
വിശദ വിവരങ്ങൾക്ക് collegiateedu.kerala.gov.in സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.

Share: