എയര്‍ ഇന്ത്യ: 537 ഒഴിവുകൾ

Share:

എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ്‌ , എയര്‍ ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലായി 537 അവസരം. ആകെ ഒഴിവുകളില്‍ 382 എണ്ണം എയര്‍ ക്രാഫ്റ്റ് ടെക്നീഷ്യന്‍ തസ്തികയിലാണ്.

എയ൪ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ്

പരസ്യ വിജ്ഞാപന നമ്പര്‍: AIESL/RECT/01

എയര്‍ ക്രാഫ്റ്റ് ടെക്നീഷ്യന്‍ (ബോയിംഗ് എയര്‍ ക്രാഫ്റ്റ്)-210
എയര്‍ ക്രാഫ്റ്റ് ടെക്നീഷ്യന്‍(എയര്‍ ബസ് എയര്‍ ക്രാഫ്റ്റില്‍ പരിചയമുള്ളവ൪)-172
സ്കില്‍ഡ് ട്രേഡ്സ്മെ൯ (ഫിറ്റര്‍), ബോയിംഗ് ഗ്രൂപ്പ്-25
സ്കില്‍ഡ് ട്രേഡ്സ്മാ൯ (കാ൪പ്പെന്‍ററി), ബോയിംഗ് ഗ്രൂപ്പ്-5
സ്കില്‍ഡ് ട്രേഡ്സ്മെ൯ (സ്യൂയിംഗ് ടെക്നോളജി), ബോയിംഗ് ഗ്രൂപ്പ്-5

അപേക്ഷാ ഫീസ്‌: 1000 രൂപ Air India Engineering Services Limited എന്ന
പേരില്‍ ഡല്‍ഹിയിൽ മാറാവുന്ന ഡി.ഡി ആയി ആണ് ഫീസ്‌ അടക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് വിമുക്ത ഭടന്മാര്‍ക്കും ഫീസ്‌ ബാധകമല്ല.

പരസ്യ വിജ്ഞാപന നമ്പര്‍: AIESL/RECT/02

ഡ്രൈവര്‍-12
യൂട്ടിലിറ്റി ഹാന്‍ഡ്‌സ്-49

പരസ്യ വിജ്ഞാപന നമ്പര്‍: AIESL/RECT/03

സേഫ്റ്റി ഓഫീസര്‍-1
വെല്‍ഫെയര്‍ ഓഫീസര്‍-1

പരസ്യ വിജ്ഞാപന നമ്പര്‍: AIESL/RECT/04

ആര്‍.ടി ഓപ്പറേറ്റേഴ്സ്-10 , സ്കില്‍ഡ് ട്രേഡ്സ് മാന്‍-16 (ഇലക്ട്രിക്കല്‍-2, വെള്ടിംഗ്-1, കാര്‍പ്പെന്‍ററി-3, പെയിന്‍റിങ്ങ്-5, പ്ലംമ്പിങ്ങ്-1, മെക്കാനിക്കല്‍-3, റഫ്രിജറേഷ൯ & എയര്‍ കണ്ടീഷനിംഗ്-1)

എയര്‍ ലൈന്‍ഡ് അലൈഡ് സര്‍വീസസ് ലിമിറ്റഡ്

സ്റ്റേഷന്‍ മാനേജര്‍-12, ടെക്നിക്കല്‍ അസിസ്റ്റന്‍റ്-14, ഡെപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍-1, ചീഫ് ഓഫ് പേഴ്സണല്‍-1, സിന്തറ്റിക് ഫ്ലൈറ്റ് ഇന്‍സ്ട്രക്ടര്‍-2, മാനേജര്‍(സെയില്‍സ് & മാര്‍ക്കറ്റിംഗ്)-1, മാനേജര്‍(എം.എം.ഡി)-1, മാനേജര്‍(കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍)-1 എന്നിങ്ങനെ ആണ് ഒഴിവുകള്‍.

വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമിന്‍റെ മാതൃകയും www.airindia.in എന്ന വെബ്സൈറ്റിൽ

Share: