സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷിക്കാം

Share:

പാലക്കാട് :  പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുരയിലുള്ള ഗവ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററില്‍ പി.എസ്.സി അംഗീകാരമുള്ള ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി എന്നീ ത്രൈമാസ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം 2023 ജനുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററില്‍ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പൻറ് നല്‍കും. അപേക്ഷ മാതൃക ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 273777.

Share: