സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം

503
0
Share:

ചിത്തരജ്ഞ൯ ലോക്കോമോട്ടീവ് വര്‍ക്സിലെ സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആര്‍ച്ചറി: (റിക്കര്‍വ്)വനിതകള്‍-1, ആര്‍ച്ചറി (കോംപൌണ്ട്)- പുരുഷന്മാ൪-2, അത് ലറ്റിക്സ് (800/500മീറ്റര്‍) വനിതകൾ-2, ക്രിക്കറ്റ്(പുരുഷന്മാര്‍)-1, ഫുട്ബോള്‍(പുരുഷന്മാര്‍)-1, ജിംനാസ്റ്റിക്(വനിതകൾ)-2, ഹോക്കി(ഗോള്‍കീപ്പര്‍) വനിതകള്‍-1.

വിദ്യാഭ്യാസ യോഗ്യത-പന്ത്രണ്ടാം ക്ലാസ് തത്തുല്യം.
കായിക നേട്ടങ്ങൾ-പേ ബാന്‍റ് I (ഗ്രേഡ് പേ 2800/2400 രൂപ) തസ്തികകള്‍ക്ക് -ഒളിമ്പിക്സ് ഗെയിംസില്‍ സീനിയ൪ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കാളിത്തം.പേ ബാന്‍റ് I (ഗ്രേഡ് പേ 2000/1900 രൂപ) തസ്തികകള്‍ക്ക് -ലോകകപ്പ് (ജൂനിയ൪/സീനിയര്‍), ലോക ചാമ്പ്യന്‍ഷിപ്പ് (ജൂനിയ൪/സീനിയര്‍), ഏഷ്യന്‍ ഗെയിംസ് (സീനിയര്‍), കോമണ്‍വെല്‍ത്ത് ഗെയിംസ് (സീനിയര്‍) എന്നിവയില്‍ ഏതിലെങ്കിലും ഒന്നിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കാളിത്തം.
പ്രായം: 2017 ഓഗസ്റ്റ് 17 ന് 18-25 വയസ്.
അപേക്ഷാ ഫോമിന്‍റെ മാതൃകക്ക് www.clw.indianrailways.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ഒക്ടോബര്‍ 3

Share: