അതിഥി അധ്യാപക നിയമനം

Share:

കോഴിക്കോട് : 2023-2024 അധ്യയന വർഷത്തിൽ കോടഞ്ചേരി ഗവ. കോളേജിൽ സുവോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും,നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റിൽ (http://117.218.120.177/guestregistration/) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജൂൺ അഞ്ച് രാവിലെ 10.30ന് പ്രിൻസിപ്പലിൻറെ ചേംബറിൽ കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 8289853275

Share: