അവധിക്കാല കമ്പ്യൂട്ടർ പരിശീലനം

Share:

എറണാകുളം : സംസ്ഥാന സർക്കാരിൻറെ ഇലക്ട്രോണിക്സ് ആൻ്റ് ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 10 നകം അപേക്ഷിക്കാം.

പൈത്തൺ, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൌണ്ടിംഗ്, ഹാർഡ്‍വെയർ, നെറ്റ്‍വർക്കിംഗ്, റോബോട്ടിക്സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും, “വൈബ്രൻറ് ഐടി”യിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് , ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, ആഗ്മെന്റഡ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെൻറ്   എന്നിവയിലാണ് പരിശീലനം.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സി-ഡിറ്റിൻറെ      അംഗീകൃത പരിശീലനകേന്ദ്രങ്ങൾ വഴിയാണ് കുട്ടികൾക്ക് രണ്ടു മാസത്തെ പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്കൂൾബാഗും സൗജന്യമായി നൽകും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.cdit.org സന്ദർശിക്കുക.

ഫാേൺ: 98958 89892.

Share: