പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ) താത്കാലിക നിയമനം

Share:

എറണാകുളം : ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ) തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പ‌ര്യമുള്ള ഉദ്യോഗാർതഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: ഡി എ എം ഇ അംഗീകരിച്ച ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്.

അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം ജൂലൈ രണ്ടിന് രാവിലെ 11-ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം.

കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് (10-15 മുതൽ 05-15 വരെ ) നേരിട്ട് അറിയാം.

Share: