കൗൺസലർ നിയമനം

Share:

എറണാകുളം : പട്ടികജാതി വികസന വകുപ്പിൻ റെ ജ്വാല ലീഗൽ സെല്ലിൽ ലീഗൽ കൗൺസലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന കാലാവധി.
പ്രായം : 21 നും 40 നും മദ്ധ്യേ
യോഗ്യത : നിയമ ബിരുദവും, അഭിഭാഷക രംഗത്ത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ എറണാകുളം ജില്ലയിൽ നിന്നുള്ളവർ ആയിരിക്കണം. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 30 ന് വൈകീട്ട് 5ന് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ: 0484 2422256, 0484 2952256.

Share: