സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒഴിവ്

Share:

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഉൾപ്പടെയുള്ള വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ സേവനമനുഷ്ടിക്കുന്നവർക്ക് അപേക്ഷിക്കാം.

അപേക്ഷ, സെപ്റ്റംബർ നാലിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, റ്റി.സി.27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 003 എന്ന വിലാസത്തിൽ ലഭിക്കണം.

Share: