ആർ ബി ഐ ഓഫീസർ : ബിരുദധാരികൾക്ക് അപേക്ഷിക്കാം

189
0
Share:

വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. 199 ഒഴിവുകളാണുള്ളത്.ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്) തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത ഓഫീസര്‍ (ജനറല്‍): 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം.

ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി​ റിസേര്‍ച്ച്): 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്/ മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്/ ഫിനാന്‍സ് ബിരുദാനന്തര ബിരുദം.

അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പിജിഡിഎം/എംബിഎ ഫിനാന്‍സ് അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത അഗ്രി/ ബിസിനസ്/ ഡെവലപ്‌മെന്റല്‍/ അപ്ലൈഡ് ഇക്കണോമിക്‌സ്.

ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്): ഐഐടി ഖരഗ്പൂരില്‍ നിന്നുള്ള 55 ശമാനം മാര്‍ക്കില്‍ കുറയാത്ത സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ് / ഇക്കോണോമെട്രിക്‌സ് / സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം/ ഐഐടി ബോംബെയില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര .ബിരുദാനന്തര ബിരുദം/ ഐഐടി ബോംബെയില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം.

പ്രായം: 21നും 30നും മധ്യേ.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുക.
വിശദവിവരങ്ങൾ opportunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ: www.rbi.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം
അവസാന തീയതി – ഒക്ടോബര്‍ 11

Share: