തൊഴിലവസരങ്ങളുമായി എംപ്ലോയ്ബിലിറ്റി സെന്റര്‍

Share:

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയ്ബിലിറ്റി സെന്ററില്‍ ഏപ്രില്‍ ആറിന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു- പ്രായപരിധി ഇല്ല), ഡാറ്റാ മൈനിംങ്ങ് എഞ്ചിനീയര്‍, ഫുള്‍ സ്റ്റാക്ക് ഡവലപ്പര്‍ (യോഗ്യത : ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.സി.എ, പ്രായപരിധി 26 വയസ്സ്), സെയില്‍സ് പ്രോഡക്ട് ഇവാഞ്ചലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ സക്സസ് മാനേജര്‍ (യോഗ്യത : ബിരുദം, പ്രായപരിധി 26 വയസ്സ്) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും.

എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച്  രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 6 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം.

കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178

Tagsjobs
Share: