സൗജന്യ പരിശീലന പരിപാടി

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് രണ്ടു ദിവസത്തെ പരിശീലനം നടത്തുന്നു. പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ട ഒ.ഇ.സി. വിഭാഗക്കാര്‍ (മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) എന്നിവര്‍ക്ക് അപേക്ഷിക്കാം. 18-നും 45-നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള യുവസംരംഭകര്‍ക്കാണ് അവസരം. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്പ്പറേഷന് കുറഞ്ഞ നിരക്കില്‍ സ്വയംതൊഴില്‍ വായ്പയ്ക്കായി ധനസഹായം നല്‍കും. താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റയും, ജാതി, മത, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലേയ്ക്ക് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, നാഗമ്പടം, കോട്ടയം. എന്ന വിലാസത്തില്‍ 2018 ജനുവരി 15നകം അയച്ചു നല്‍കണം. ഫോണ്‍ നം. 0481 2564304