സീനിയർ ലാബ് ടെക്‌നീഷ്യൻ: താത്കാലിക ഒഴിവ്

Share:

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജനറ്റിക് ആൻഡ് മെറ്റബോളിക് ലാബിലേക്ക് ഒരു സീനിയർ ലാബ് ടെക്‌നീഷ്യന്റെ താത്ക്കാലിക ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് നിയമനം.

ബി.എസ്‌സി മെഡിക്കൽ ടെക്‌നോളജി അല്ലെങ്കിൽ ബി.എസ്‌സി ബയോ കെമിസ്ട്രി പാസായതിനു ശേഷം ഓട്ടോ അനലൈസർ കൈകാര്യം ചെയ്യുന്നതിൽ നേടിയ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിയമുള്ളവർക്ക് അപേക്ഷിക്കാം.

ഗവ. മെഡിക്കൽ കേളേജുകൾ/ ആർ.സി.സി/ ശ്രീ ചിത്രാ മെഡിക്കൽ സെന്റർ/ ഗവ. ലാബുകൾ എന്നിവിടങ്ങളിൽ നിന്നും വിരമിച്ച ലാബ് ടെക്‌നീഷ്യരെയും പരിഗണിക്കും.

കൺസോളിഡേറ്റഡ് റെമ്യൂണറേഷനായി പ്രതിമാസം 22,000 രൂപ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റ്ർ, മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 22ന് വൈകിട്ട് മൂന്നിനകം അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക്: www.cdckerala.org

Share: