വനിത നഴ്‌സുമാര്‍ക്ക് ദുബായില്‍ തൊഴിലവസരം

Share:

ദുബായിലെ പ്രമുഖ ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്‌സായി ജോലി ചെയ്യാന്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം.

നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് തെരഞ്ഞെടുപ്പ്.

25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്.സി വനിതാ നഴ്‌സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ.

താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ nrkhomecare@gmail.com സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍- 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) .

അവസാന തീയതി ഫെബ്രുവരി 25.

Share: