എസ്.ആർ.സി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Share:

ആലപ്പുഴ: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളജിൽ വിവിധ ഡിപ്ലോമ- സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ, ലേണിങ്, ഡിസെബിലിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ,കൗൺസിലിങ് സൈക്കോളജി, ലൈഫ് സ്‌കിൽ എഡ്യുക്കേഷൻ, അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ,ക്ലാസിക്കൽ ആൻഡ് കമേഴ്‌സ്യൽ ആർട്‌സ്, ഫൈനാൻഷ്യൽ അക്കൗണ്ടിങ്, ഡി.റ്റി.പി, വേഡ് പ്രോസസ്സിങ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകൾ. ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് കാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി. ഓഫീസിൽ നിന്ന് 200 രൂപയ്ക്കു ലഭിക്കും. തപാൽ മുഖേന ആവശ്യപ്പെടുന്നവർ 250 രൂപയുടെ ഡി.ഡി.എസ്.ആർ.സി. ഡയറക്ടറുടെ പേരിൽ എടുത്ത് സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ജനുവരി 10നകം അയയ്ക്കണം. 18 വയസിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kerala.src.gov.in , www.srccc.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471-2325101,2326101.
ഇ-മെയിൽ: keralasrc@gmail.com, srccc@gmail.com

Share: