കരാർ നിയമനം

Share:

കാക്കനാട്: രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 2018 19 പദ്ധതിയിൽ ഇ-ഗവേണൻസ് വിഭാഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ഐടി എക്സ്പോർട്ട് , ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ ഒരൊഴിവിലേേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

നിയമന കാലാവധി ഒരു വർഷം.

ഐടി എക്സ്പോർട്ടിന് ബി ടെക്/ ഐ റ്റി ഡിപ്ലോമ / കമ്പ്യൂട്ടർ സയൻസ് എന്നീ യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ശമ്പളം പ്രതിമാസം 20,000 രൂപ.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡിസിഎ, മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ്, ഡാറ്റാ എൻട്രി യോഗ്യതയും ഒരു വർഷത്തെെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.

ശമ്പളം പ്രതിമാസം 15,000. താൽപര്യമുള്ളവർ ഈ മാസം 20 ന് യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കാക്കനാട് കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസിൽ വച്ച് നടത്തുന്ന വാക്ക് ഇൻ ഇന്റെെർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0484 2422290

Share: